ന്യൂഡല്‍ഹി: ശക്തി ക്ഷയിച്ച അസാനി ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി മാറിയേക്കും. ആന്ധ്ര തീരത്തെത്തുന്ന കാറ്റ് ഇന്ന് രാവിലെ ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
തീവ്ര ന്യൂനമർദമായി മാറിയ അസാനി ചുഴലിക്കാറ്റ് ബുധനാഴ്‌ച രാത്രിയാണ് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും നർസാപുരത്തിനും ഇടയിൽ തീരം തൊട്ടത്. തീവ്ര ന്യൂനമര്‍ദത്തില്‍ നിന്ന് ന്യൂനമർദമായി മാറുന്ന കാറ്റ് യാനം-കാക്കിനഡ മേഖലയില്‍ തീരം തൊട്ട് ബംഗാൾ ഉൾക്കടലിലെത്തും. ആന്ധ്രാപ്രദേശിലെ തീരപ്രദേശ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റോടുകൂടി ശക്തമായ മഴ ലഭിച്ചേക്കും.