കേരളം

kerala

ETV Bharat / bharat

അസാനി ഇന്ന് ആന്ധ്ര തീരത്ത് ; ഗതിമാറി ഒഡിഷയ്ക്ക് സമാന്തരമായി നീങ്ങും - Cyclone Asani

അസാനി പശ്ചാത്തലത്തില്‍ ആന്ധ്ര പ്രദേശിന്‍റെ തീരപ്രദേശങ്ങളില്‍ റെഡ്‌ അലര്‍ട്ട്

അസാനി ചുഴലിക്കാറ്റ്  അസാനി വിശാഖപട്ടണം തീരം തൊടാന്‍ സാധ്യത  ഒഡീഷയില്‍ ശക്തമായ മഴ  Cyclone Asani  landfall near Kakinada-Visakhapatnam
അസാനി ആന്ധ്രാ കാക്കനിട-വിശാഖപട്ടണം തീരം തൊടാന്‍ സാധ്യത

By

Published : May 11, 2022, 7:41 AM IST

ഭുവനേശ്വര്‍ : അസാനി ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്ധ്രയിലെ കാക്കിനഡയില്‍ നിന്നും 330 കിലോ മീറ്ററും വിശാഖപട്ടണത്തുനിന്ന് 350 കിലോ മീറ്റര്‍ വേഗത്തിലുമാണ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്. രാവിലെ 11 മണിയോടെ കര തൊടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

മെയ്‌ 12 ഓടെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ ദുര്‍ബലമാകുമെന്നാണ് നിഗമനം. ഒഡിഷയില്‍ ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസാനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്ര തീരത്ത് റെഡ്‌ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിശാഖപട്ടണം തുറമുഖം അടച്ചു. കാലാവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ 23 സര്‍വീസുകള്‍ റദ്ദാക്കിയതായി വിശാഖപട്ടണം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ അറിയിച്ചു. കേരളത്തിലും ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details