നാഗ്‌പുര്‍:ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് നാഗ്‌പൂരിലെത്തിയ കേരള ടീം അംഗമായ പത്ത് വയസുകാരി മരിച്ചു. ആലപ്പുഴ സ്വദേശി ഫാത്തിമ നിദ ഷിഹാബുദീന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഛര്‍ദിച്ച് കുഴഞ്ഞ് വീണ നിദയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലയാളി സൈക്കിള്‍ പോളോ താരം ഫാത്തിമ നിദ നാഗ്‌പുരില്‍ കുഴഞ്ഞുവീണ് മരിച്ചു - സൈക്കിള്‍ പോളോ
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായാണ് നിദ നാഗ്‌പൂരിലെത്തിയത്
![മലയാളി സൈക്കിള്‍ പോളോ താരം ഫാത്തിമ നിദ നാഗ്‌പുരില്‍ കുഴഞ്ഞുവീണ് മരിച്ചു cycle polo fathima nida fathima nida dies at nagpur cycle polo championship ഫാത്തിമ നിദ നിദ സൈക്കിള്‍ പോളോ മലയാളി സൈക്കിള്‍ പോളോ താരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17286156-thumbnail-3x2-cy.jpg)
Cycle Polo Player Death
ഇന്നലെ പുലര്‍ച്ചെയാണ് കടുത്ത ഛർദിയെ തുടർന്ന് ആലപ്പുഴ സ്വദേശിനി നിദ ഫാത്തിമയുടെ ആരോഗ്യ നില മോശമായത്. തുടർന്ന് നാഗ്‌പൂരിലുള്ള ശ്രീകൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് കുട്ടിക്ക് ഒരു ഇഞ്ചക്ഷന്‍ നല്‍കുകയും തുടര്‍ന്ന് ആരോഗയ നില വഷളാകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് ധാന്തോളി പൊലീസ് വ്യക്തമാക്കി.