കേരളം

kerala

ETV Bharat / bharat

വ്യാജ ഐഡി കാർഡ് നിർമാണം : സൈബർ കഫെ ഉടമ അറസ്റ്റിൽ - വ്യാജ ഐഡി കാർഡ്

പ്രതിക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസ്.

Cyber cafe owner held for preparing fake ID cards  വ്യാജ ഐഡി കാർഡ് നിർമാണം  സൈബർ കഫെ ഉടമ അറസ്റ്റിൽ  സൈബർ കഫെ  ക്രിമിനൽ ഗൂഢാലോചന  സിവിൽ ഡിഫൻസ് വോളന്‍റിയർ  വ്യാജ ഐഡി കാർഡ്  ഐപിസി സെക്ഷൻ 419
വ്യാജ ഐഡി കാർഡ് നിർമാണം; സൈബർ കഫെ ഉടമ അറസ്റ്റിൽ

By

Published : Jun 8, 2021, 5:38 PM IST

ന്യൂഡൽഹി: സിവിൽ ഡിഫൻസ് വോളന്‍റിയർക്ക് വ്യാജ ഐഡി കാർഡുകൾ തയ്യാറാക്കി നൽകിയ സംഭവത്തിൽ സൈബർ കഫെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദ കിഷോറാണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് പൊതുജനങ്ങളിൽ നിന്നും മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകനായ സുനീൽ കുമാറിനെ(31) ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങൾ പ്രകാരമാണ് സൈബർ കഫെ ഉടമ നന്ദ കിഷോറിനെ പൊലീസ് ചോദ്യം ചെയ്തത്. തുടർന്ന് ഇയാളുടെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ ദുരന്തനിവാരണ സേനയുടെ കാർഡും ഡൽഹി പൊലീസിന്‍റെ വ്യാജ ഐഡികളുമടങ്ങിയ ഫോൾഡർ കണ്ടെത്തി.

Also Read: കെ.എസ്.ആർ.ടി.സി സർവീസുകൾ നാളെ പുനരാരംഭിക്കും

തുടർന്ന് നന്ദ കിഷോറിന്‍റെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത് ക്രിമിനൽ ഗൂഢാലോചനക്ക് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മിഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു. സുനീൽ കുമാറിനെതിരെ ഐപിസി സെക്ഷൻ 419(ആൾമാറാട്ടം), 471(വ്യാജ രേഖ ചമയ്ക്കൽ), 120ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details