1500 കോടിയുടെ മണി ചെയിൻ തട്ടിപ്പ്; 24 അംഗ സംഘം പിടിയിൽ - സൈബറാബാദ് പൊലീസ്
സ്ഥാപനവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 20 കോടി രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ തോമസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
1500 കോടിയുടെ മണി ചെയിൻ തട്ടിപ്പ്; 24 അംഗ സംഘം പിടിയിൽ
ഹൈദരാബാദ്: 1500 കോടി രൂപയുടെ മണി ചെയിൻ തട്ടിപ്പ് നടത്തിയ 24 അംഗ സംഘത്തെ പിടികൂടി സൈബറാബാദ് പൊലീസ്. ഇൻഡസ് വിവ ഹെൽത്ത് സയൻസസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 20 കോടി രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ തോമസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 24 അംഗ സംഘത്തിൽ മൂന്ന് പേർ സർക്കാർ അധ്യാപകരാണെന്നും പൊലീസ് പറഞ്ഞു.