ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മയുടെ ഫോട്ടോ വാട്‌സ് ആപ്പ് ഡിപിയായി ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്. രണ്ടു ലക്ഷം രൂപ കവര്‍ന്നു. ഹൈക്കോടതിയിലെ സബ് രജിസ്ട്രാര്‍ ശ്രീമാന്‍നാരായണനാണ് തട്ടിപ്പിനിരയായത്. സതീഷ് ചന്ദ്രശര്‍മയുടെ ഫോട്ടോ ഡിപിയാക്കിയ വാട്‌സ് ആപ്പില്‍ നിന്നും എനിക്ക് അത്യാവശ്യമായി പണം വേണമെന്നും ഞാനൊരു മീറ്റിംഗിലാണെന്നും ശ്രീമാന്‍നാരായണന് സന്ദേശം ലഭിച്ചു.
എന്‍റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അതുക്കൊണ്ട് ഞാന്‍ അയക്കുന്ന ആമസോണ്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് 2 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് അയച്ചാല്‍ മതിയെന്നുമായിരുന്നു മെസ്സേജ്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീമാന്‍നാരായണന്‍ തന്‍റെ അക്കൗണ്ടില്‍ നിന്ന് 2 ലക്ഷം രൂപയും അയച്ചു കെടുത്തു.