കേരളം

kerala

ETV Bharat / bharat

പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം : അന്തിമ തീരുമാനം പ്രവർത്തക സമിതിയെടുക്കും

പ്രശാന്ത് കിഷോറിനെ ഉള്‍പ്പെടുത്തുന്നതും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വരുത്തേണ്ട മാറ്റങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തകസമിതി.

CWC to decide on Prashant Kishor's induction  പ്രശാന്ത് കിഷോറിന്‍റെ പാർട്ടി പ്രവേശനം  തെരഞ്ഞടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ  പ്രശാന്ത് കിഷോർ  തെരഞ്ഞടുപ്പ് തന്ത്രജ്ഞൻ  അന്തിമ തീരുമാനം കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക്  കോൺഗ്രസ് വർക്കിങ് കമ്മിറ്റി  CWC  സിഡബ്ല്യുസി  സോണിയ ഗാന്ധി  Rahul Gandhi  Priyanka Gandhi  സോണിയ ഗാന്ധി  ജി- 23  ജി- 23 നേതാക്കൾ  G23 leaders  കോൺഗ്രസ്  Congress Working Committee  Congress
പ്രശാന്ത് കിഷോറിന്‍റെ പാർട്ടി പ്രവേശനം: അന്തിമ തീരുമാനം കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക്

By

Published : Sep 5, 2021, 11:39 AM IST

ന്യൂഡൽഹി :തെരഞ്ഞടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭിന്നത തുടരുന്ന സാഹചര്യത്തിൽ, അന്തിമ തീരുമാനം പ്രവര്‍ത്തകസമിതിയെടുക്കും. പൊതുതെരഞ്ഞെടുപ്പിന് മുമ്പായി നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ചും സമിതി ചർച്ചചെയ്യും.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സ്ഥാനാർഥിനിർണയത്തിന് അടക്കം അധികാരമുള്ള ഉന്നതസ്ഥാനമാണ് പ്രശാന്ത് ആവശ്യപ്പെട്ടത്.

എന്നാൽ പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഇനിയും അന്തിമതീരുമാനത്തില്‍ എത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ നേതാക്കളുടെ അഭിപ്രായം അറിയാൻ എ.കെ ആന്‍റണി, അംബിക സോണി, കെ.സി വേണുഗോപാൽ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ALSO READ:'ബി.ജെ.പി ഭരണകൂടം ജനങ്ങളെ ഒറ്റിക്കൊടുത്തു'; ത്രിപുരയെ മമത രക്ഷിക്കുമെന്ന് സുസ്‌മിത ദേവ്

വിഷയത്തിൽ സമിതി പാർട്ടിയിലെ ചില മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ പ്രവർത്തക സമിതിയും അതേ രീതി തന്നെ തുടരും. ശേഷം അന്തിമ റിപ്പോർട്ട് സോണിയ ഗാന്ധിക്ക് സമർപ്പിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.

നേരത്തേ ജി- 23 നേതാക്കൾ തങ്ങളുടെ എതിർപ്പ് അറിയിച്ചിരുന്നു. പാർട്ടിക്കുള്ളിൽ പരിചയസമ്പന്നരായ നേതാക്കളുള്ളപ്പോൾ പ്രശാന്ത് കിഷോറിന് വലിയ സ്ഥാനം നൽകി ആനയിക്കേണ്ടതില്ലെന്നായിരുന്നു അഭിപ്രായം. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് പാർട്ടി നേതാക്കളുമായി സംസാരിച്ച് സമവായത്തിലെത്തേണ്ടതുണ്ടെന്നും ജി- 23 നേതാക്കൾ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details