ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഈ മാസം 16ന് ചേരും. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യം, വരാനിരിയ്ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍, സംഘടന തെരഞ്ഞെടുപ്പ് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ.സി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി വിര്‍ച്വലായാണ് യോഗം ചേര്‍ന്നിരുന്നത്. ലഖിംപൂര്‍ ഖേരിയിലെ അക്രമം, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. ജി23 നേതാക്കള്‍ നേരത്തെ ഉന്നയിച്ച വിഷയങ്ങളും പഞ്ചാബിലെ രാഷ്‌ട്രീയ പ്രതിസന്ധിയും ചര്‍ച്ചയായേക്കുമെന്നാണ് സൂചന.