കട്ടക്ക് :ഒഡിഷയില്‍ മൂന്ന് കുട്ടികളെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി പൊലീസിന് കീഴടങ്ങി. കട്ടക്ക് ജില്ലയിലെ മഹാംഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുസുപൂരിലാണ് സംഭവം. പ്രതിയായ സിബു സാഹുവാണ് ജാജ്‌പൂർ ജില്ലയിലെ ബാലിചന്ദ്രപൂർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് :തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. പ്രതിയായ സിബു സാഹുവും ജ്യേഷ്‌ഠന്‍ അലേഖ് സാഹുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് കയ്യാങ്കളിയിലെത്തിയതാണ് കൃത്യത്തിലേക്ക് ഇയാളെ നയിച്ചത്. ജ്യേഷ്‌ഠനുപുറമെ ഭാര്യ രശ്‌മി, മകൾ പായൽ, ആണ്‍കുട്ടികളായ ഗുഡു, തുബുക്കു എന്നിവരെയാണ് കൊലപ്പെടുത്തിയത്.