ന്യൂഡൽഹി:ഡൽഹി വിമാനത്താവളത്തിലെ പുതിയ കൊറിയർ ടെർമിനലിൽ നിന്ന് 222 ഐഫോണുകളും വിവിധ ഇലക്ട്രോണിക് വസ്തുക്കളും കസ്റ്റംസ് സംഘം പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള ഗാർഹികോപകരണങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടത്താന്‍ നോക്കിയതെന്ന് ഡൽഹി കസ്റ്റംസ് അറിയിച്ചു. ഐഫോണുകൾ കൂടാതെ ലാപ്ടോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ, സോണി പിഎസ് 5, 2.50 കോടി രൂപയുടെ വിപണി മൂല്യമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും പ്രത്യേക അന്വേഷണ സംഘം പിടികൂടി. റിയാദിൽ നിന്ന് കയറ്റി അയച്ച 3.19 കോടി രൂപയുടെ വിപണി മൂല്യമുള്ള 367 ഐഫോണുകൾ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച പിടിച്ചെടുത്തിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഐഫോണുകളും ഇലക്ട്രോണിക് വസ്തുക്കളും പിടികൂടി - ഡൽഹി വിമാനത്താവളം
ഇവ കൂടാതെ ഭക്ഷ്യവസ്തുക്കൾ, സോണി പിഎസ് 5, 2.50 കോടി രൂപയുടെ വിപണി മൂല്യമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു.
![ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഐഫോണുകളും ഇലക്ട്രോണിക് വസ്തുക്കളും പിടികൂടി Customs seizes iPhones, laptops worth Rs 2.50 cr at Delhi airport Customs Delhi airport ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഐഫോണുകളും ഇലക്ട്രോണിക് വസ്തുക്കളും പിടികൂടി കസ്റ്റംസ് ഡൽഹി വിമാനത്താവളം കസ്റ്റംസ് സംഘം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12024659-712-12024659-1622879395885.jpg)
ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഐഫോണുകളും ഇലക്ട്രോണിക് വസ്തുക്കളും പിടികൂടി കസ്റ്റംസ്