വാരാണസി വിമാനത്താവളത്തിൽ നിന്ന് സ്വർണവും ഐഫോണും പിടിച്ചെടുത്തു - വാരണാസി
ലാൽ ബഹദൂർ ശാസ്ത്രി ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ നിന്നാണ് വനിതാ യാത്രക്കാരിയിൽ നിന്ന് ഐഫോണും സ്വർണവും പിടിച്ചെടുത്തത്.
ലഖ്‌നൗ: വാരണാസി വിമാനത്താവളത്തിൽ നിന്ന് 17 ലക്ഷം രൂപ വില വരുന്ന ഐഫോണും സ്വർണവും കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലാൽ ബഹദൂർ ശാസ്ത്രി ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ നിന്നാണ് വനിതാ യാത്രക്കാരിയിൽ നിന്ന് ഐഫോണും സ്വർണവും പിടിച്ചെടുത്തത്. ഫ്ലാസ്‌ക്, ഡിയോഡോറന്‍റ് കുപ്പി എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടു വന്നത്. സ്വർണത്തിന് 16,71,631രൂപ വില വരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഒപ്പം 17 ലക്ഷം രൂപ വില വരുന്ന ഐഫോണും നിക്കൽ പൂശിയ സ്വർണാഭരണങ്ങളും യാത്രക്കാരിയിൽ നിന്ന് കണ്ടെത്തി.