ചെന്നൈ: വിമാനത്താവളം വഴി വന്യമൃഗങ്ങളെ കടത്താൻ ശ്രമിച്ച യാത്രക്കാർ പിടിയിൽ. ബാങ്കോക്കിൽ നിന്നും വന്യമൃഗങ്ങളുമായി എത്തിയ ചെന്നൈ സ്വദേശികളാണ് പിടിയിലായത്. ഞായറാഴ്‌ച നടന്ന ആദ്യ സംഭവത്തിൽ ആൽബിനോ മുള്ളൻപന്നിയെ കടത്താൻ ശ്രമിച്ച യാത്രക്കാരനാണ് പിടിയിലായത്.
ചെന്നൈ വിമാനത്താവളം വഴി വന്യമൃഗങ്ങളെ കടത്താൻ ശ്രമം - Chennai airport Customs
കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
വിമാനത്താവളം വഴി വന്യമൃഗങ്ങളെ കടത്താൻ ശ്രമം
ബാഗേജിൽ കടത്താനായിരുന്നു ശ്രമം. തിങ്കളാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ ഷുഗർ ഗ്ലൈഡറെ ബാഗിൽ കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശി പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.