അഹമ്മദാബാദ്:പാചകക്കാരൻ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മൂന്ന് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം. വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ അനുപ് സുദ്, ഉദ്യോഗസ്ഥരായ അനിൽ കെ എൻ, മഹേന്ദ്രസിങ് എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
പാചകക്കാരന്‍റെ മരണത്തിൽ 3 വ്യോമസേന ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം: വിധി 27 വർഷങ്ങള്‍ക്ക് ശേഷം - പാചകക്കാരന്‍റെ കസ്‌റ്റഡി മരണം
1995 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്
1995ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സിഡിഎസ് മെസ്സിൽ നിന്നും 94 കുപ്പി മദ്യം മോഷണം പോയ കേസിലാണ് പാചകകാരൻ ഗിർജ റാവത്തിനെ എയർ ഫോഴ്‌സ് കസറ്റഡിയിലെടുക്കുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അവശ നിലയിൽ കണ്ടെത്തുകയും ആശുപത്രിയിലെത്തിച്ച ഗിർജ മരിക്കുകയുമായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ ഇയാളുടെ ശരീരത്തിന് അകത്തും പുറത്തും പരിക്കുകള്‍ കൂടി കണ്ടെത്തിയതോടെ സംഭവത്തിൽ ദുരഹതയേറി. ഗിർജ റാവത്തിന്‍റെ ഭാര്യ ശകുന്തള ദേവി സമർപ്പിച്ച ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു. തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.