കേരളം

kerala

ETV Bharat / bharat

Cryptocurrency Investment Fraud Case ക്രിപ്‌റ്റോകറൻസി വഴി 18 കോടിയുടെ തട്ടിപ്പ് : ഹിമാചല്‍ സ്വദേശികളായ 3 പേർ അറസ്‌റ്റിൽ - തട്ടിപ്പ്

Himachal fraudsters held in Gujarat : ക്രിപ്‌റ്റോകറൻസി നിക്ഷേപ തട്ടിപ്പ് നടത്തിയ ഹിമാചല്‍ പ്രദേശ് സ്വദേശികൾ ഗുജറാത്തിൽ പിടിയിൽ

Himachal fraudsters held in Gujarat  Cryptocurrency  Fraud Case  Cryptocurrency Investment Fraud Case  ക്രിപ്‌റ്റോകറൻസി  ക്രിപ്‌റ്റോകറൻസി നിക്ഷേപത്തിന്‍റെ പേരിൽ തട്ടിപ്പ്  തട്ടിപ്പ്  ഹിമാചൽ പ്രദേശ് സ്വദേശികൾ ഗുജറാത്തിൽ പിടിയിൽ
Cryptocurrency Investment Fraud Case

By ETV Bharat Kerala Team

Published : Oct 4, 2023, 12:02 PM IST

ഷിംല : ക്രിപ്‌റ്റോകറൻസി നിക്ഷേപത്തിന്‍റെ (Cryptocurrency Investment) പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേർ ഗുജറാത്തിൽ അറസ്‌റ്റിൽ. ഹിമാചൽ പ്രദേശ് മാണ്ഡി സ്വദേശികളായ സുഭാഷ് ശർമ്മ, ഹേംരാജ് താക്കൂർ, സുഖ്‌ദേവ് താക്കൂർ എന്നിവരാണ് ഗുജറാത്തിൽ നിന്നും പിടിയിലായത്. ക്രിപ്‌റ്റോകറൻസി നിക്ഷേപത്തിൽ നിന്നും വലിയ തുക വാഗ്‌ദാനം ചെയ്‌താണ് ഇവർ തട്ടിപ്പ് നടത്തിയത്.

ക്രിപ്‌റ്റോകറൻസി കേസിൽ പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. ഹിമാചൽ പ്രദേശിലെ പാലമ്പൂരിൽ 18 കോടിയോളം രൂപയുടെ തട്ടിപ്പാണ് മൂവരും ചേർന്ന് നടത്തിയത്. ശേഷം പ്രതികൾ ഗുജറാത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ ഡെഹ്‌റ എംഎൽഎ ഹോഷിയാർ സിംഗ് വിഷയം സംസ്ഥാന മന്ത്രിസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.

നിക്ഷേപം ഇരട്ടിയാക്കുമെന്ന് ജനങ്ങൾക്ക് വാഗ്‌ദാനം നൽകിയതായാണ് അറസ്‌റ്റിലായവർക്കെതിരായ ആരോപണം. എന്നാൽ നിക്ഷേപകർക്ക് നഷ്‌ടമുണ്ടാകാൻ തുടങ്ങിയപ്പോൾ അവർ പണം തിരികെ ചോദിച്ചു. തുടർന്ന് പ്രതികൾ നിക്ഷേപകരെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Also Read :16 Year Old Committed Suicide : സിനിമ കാണുന്നതിനിടെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണി ; 16കാരന്‍ ജീവനൊടുക്കി

ലോൺ ആപ്പ് തട്ടിപ്പ് : രാജ്യത്ത് പണമിടപാട് മേഖലയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരികയാണ്. സാങ്കേതിക വിദ്യയുടെ വളർച്ച തട്ടിപ്പുസംഘങ്ങൾ ദുരൂപയോഗം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 30 ന് ആന്ധ്രാപ്രദേശിൽ ലോൺ ആപ്പുകളിൽ നിന്നും പണം കടമെടുത്ത യുവതിക്ക് നേരെ ഭീഷണിയുള്ളതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.

നെല്ലോർ ജില്ലയിലെ കോവൂർ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. യുവതിക്ക് അടിയന്തരമായി 3000 രൂപ ആവശ്യം വന്നതിനെ തുടർന്ന് ലോൺ ആപ്പുകൾക്കായി ഗൂഗിളിൽ തെരയുകയും കാൻഡി ക്യാഷ്, ഈസി മണി ആപ്പുകളിൽ തന്‍റെ വ്യക്തിവിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും രണ്ട് ആപ്പുകളിൽ നിന്നായി 3700 രൂപ കടമെടുക്കുകയും ചെയ്‌തു. മൂന്ന് ദിവസത്തിന് ശേഷം കടം എടുത്ത തുക തിരികെ അടക്കുകയും ചെയ്‌തു.

എന്നാൽ കുടിശിക തീർന്നിട്ടില്ലെന്ന് കാണിച്ച് ലോൺ ആപ്പുകളുടെ അഡ്‌മിനിസ്‌ട്രേറ്റർമാരിൽ നിന്ന് യുവതിക്ക് ഭീഷണി കോളുകൾ വരികയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഫോട്ടോകൾ മോർഫ് ചെയ്‌ത്‌ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു തട്ടിപ്പുകാരുടെ ഭീഷണി. മോർഫ് ചെയ്‌ത ചിത്രങ്ങൾ യുവതിയുടെ കോൺടാക്‌റ്റിലുള്ള മറ്റ് നമ്പറുകളിലേക്ക് അയച്ച് നൽകുമെന്നും ഭീഷണി ഉണ്ടായിരുന്നു. പിന്നാലെ മാനസിക പീഡനത്തെ തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Read More :Loan App Torture| കടം എടുത്ത പണം തിരികെ നൽകി, അധിക തുകക്കായി ലോൺ ആപ്പുകളുടെ അധികൃതർ ചിത്രങ്ങൾ മോർഫ് ചെയ്‌ത് ഭീഷണി, പരാതിയുമായി യുവതി

ABOUT THE AUTHOR

...view details