കേരളം

kerala

ETV Bharat / bharat

ക്രിപ്‌റ്റോ കറന്‍സിയും ഇന്ത്യയും - indian crypto

ക്രിപ്‌റ്റോകറന്‍സിയെ കുറിച്ചറിയാം

crypto currency  ക്രിപ്‌റ്റോകറന്‍സിയും ഇന്ത്യയും  ക്രിപ്‌റ്റോകറന്‍സി  crypto currency  ക്രിപ്‌റ്റോ  indian crypto  crypto currency
ക്രിപ്‌റ്റോകറന്‍സിയും ഇന്ത്യയും

By

Published : Feb 14, 2021, 9:17 PM IST

എന്താണ് ക്രിപ്‌റ്റോ കറന്‍സി?

വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും പകരമായി ഓണ്‍ലൈനില്‍ നല്‍കുന്ന പണമിടപാടാണ് ക്രിപ്‌റ്റോ കറന്‍സി. ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടി ശക്തമായ ക്രിപ്‌റ്റോഗ്രാഫിയോടു കൂടി രൂപീകരിച്ചിരിക്കുന്ന ഒരു ഓണ്‍ലൈന്‍ ലെഡ്ജറാണ് അത് ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള ആസ്‌തികളോ നിയമപരമായ ഓഹരികളോ കൊണ്ട് അവയ്ക്ക് പിന്തുണ നല്‍കിയിട്ടില്ല.

ബ്ലോക്ക് ചെയിന്‍ എന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇടപാടുകള്‍ കൈകാര്യം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന നിരവധി കമ്പ്യൂട്ടറുകളിലായി പരന്നു കിടക്കുന്ന ഒരു വികേന്ദ്രീകൃത സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിന്‍. ഈ സാങ്കേതികവിദ്യയുടെ സുരക്ഷിതത്വമാണ് അതിനെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം.

നിലവില്‍ ക്രിപ്‌റ്റോ ലോകത്തിന്‍റെ സ്ഥിതി എന്താണ്?

ഒരു വിപണി ഗവേഷണ വെബ്ബ് സൈറ്റായ കോയിന്മാര്‍ക്കറ്റ്ക്യാപ്‌ ഡോട്ട്‌കോം(CoinMarketCap.com) നല്‍കുന്ന കണക്കുകള്‍ പ്രകാരം 6700-ല്‍ കൂടുതല്‍ വ്യത്യസ്‌ത ക്രിപ്‌റ്റോകറന്‍സികള്‍ പൊതു ഇടങ്ങളില്‍ വിപണനം ചെയ്തു വരുന്നുണ്ട്. 2021 ജനുവരി 27-ലെ കണക്കു പ്രകാരം ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം മൂല്യം 897.3 ദശലക്ഷത്തിലധികം ഡോളര്‍ വരും. ഇതില്‍ തന്നെ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനിന്റെ മൊത്തം മൂല്യം ഏതാണ്ട് 563.8 ദശലക്ഷം ഡോളര്‍ ആയി കണക്കാക്കുന്നു.

വിപണി മൂലധന പ്രകാരമുള്ള 10 മികച്ച ക്രിപ്‌റ്റോകറന്‍സികള്‍

നമ്പർ ക്രിപ്‌റ്റോകറന്‍സികള്‍ മൂലധനം
1 ബിറ്റ്‌കോയിന്‍ 563.8 ദശലക്ഷം ഡോളര്‍
2 എത്തീരിയം 142.9 ദശലക്ഷം ഡോളര്‍
3 ടെതര്‍ 25.2 ദശലക്ഷം ഡോളര്‍
4 പോള്‍കാഡോട്ട് 13.9 ദശലക്ഷം ഡോളര്‍
5 എക്‌സാര്‍പി 11.4 ദശലക്ഷം ഡോളര്‍
6 കര്‍ദാനോ 9.7 ദശലക്ഷം ഡോളര്‍
7 ചെയിന്‍ലിങ്ക്

8.3 ദശലക്ഷം ഡോളര്‍

8 ലൈറ്റ്‌കോയിന്‍ 8.1 ദശലക്ഷം ഡോളര്‍
9 ബിറ്റ്‌കോയിന്‍ ക്യാഷ് 7 ദശലക്ഷം ഡോളര്‍
10 ബിനാന്‍സ് കോയിന്‍ 6.2 ദശലക്ഷം ഡോളര്‍

ക്രിപ്‌റ്റോകറന്‍സിയുടെ നിയമ വശങ്ങള്‍

ക്രിപ്‌റ്റോകറന്‍സി നിയമപരമായി അംഗീകരിക്കപ്പെട്ട നാണയമല്ല. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്‍റെയോ ബാങ്കുകളുടെയോ പിന്തുണയും അതിനില്ല. അത് വികേന്ദ്രീകൃതവും ആഗോളവുമാണ്. ബാങ്കുകള്‍ അല്ലാത്ത ഡിജിറ്റല്‍ ബാങ്ക് വായ്പയുടെ രൂപമാണ് അതിന് കൂടുതലും ഉള്ളത്. അതേ സമയം ബാങ്കിന്‍റെയോ സര്‍ക്കാരിന്‍റെയോ പിന്തുണയും ഇല്ല. ഒരു ആല്‍ഗരിതമാണ് അതിന്‍റെ വിതരണത്തെ നിയന്ത്രിക്കുന്നത്. അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് നികുതികള്‍ അടക്കാന്‍ പറ്റില്ല. അതേ സമയം അതിന്മേലുള്ള നികുതി നിങ്ങൾ അടക്കുകയും വേണം.

എങ്ങിനെയാണ് ഇന്ത്യ ക്രിപ്‌റ്റോ കറന്‍സിയുമായി യോജിച്ചു പോകുന്നത്?

* 2013 ഡിസംബറില്‍ ആദ്യമായി വിര്‍ച്ച്വല്‍ കറന്‍സികളുടെ അപകട സാധ്യതകളെ കുറിച്ച് അത് ഉപയോഗിക്കുന്നവര്‍ക്ക് ആര്‍ ബി ഐ മുന്നറിയിപ്പ് നല്‍കി. അവയുടെ മൂല്യം എന്നുള്ളത് ഊഹാപോഹം മാത്രമാണെന്നും ഏതെങ്കിലും ആസ്തിയോ വസ്തുവോ അതിനെ പിന്തുണയ്ക്കുന്നില്ല എന്നും ആര്‍ ബി ഐ പറഞ്ഞു.

* 2018 ഏപ്രില്‍ 6-ന് ക്രിപ്‌റ്റോ സ്ഥാപനങ്ങളേയും വിര്‍ച്ച്വല്‍ കറന്‍സികളും കൈകാര്യം ചെയ്യുന്നതില്‍ നിന്നും ബാങ്കുകളെ വിലക്കി കൊണ്ട് ആര്‍ ബി ഐ ഒരു സര്‍ക്കുലര്‍ പുറത്തിറക്കി . “അക്കൗണ്ടുകള്‍ നില നിര്‍ത്തല്‍, രജിസ്റ്റര്‍ ചെയ്യല്‍, വാണിജ്യം, തീര്‍പ്പാക്കല്‍, ക്ലിയറിങ്ങ്, വിര്‍ച്ച്വല്‍ ടോക്കണുകള്‍ക്ക് പകരമായി വായ്പ നല്‍കല്‍, ഈട് എന്ന നിലയില്‍ അവ സ്വീകരിക്കല്‍, അവയുമായി ബന്ധപ്പെട്ട വിനിമയ ഇടപാടുകള്‍ക്കായി അക്കൗണ്ടുകള്‍ തുറക്കല്‍, വിര്‍ച്ച്വല്‍ കറന്‍സികളുമായി ബന്ധപ്പെട്ട വാങ്ങല്‍, വില്‍ക്കല്‍ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യലോ സ്വീകരിക്കലോ'' എന്നിങ്ങനെയുള്ള സേവനങ്ങള്‍ ഈ നിരോധനത്തില്‍ ഉള്‍പ്പെടുന്നുഎന്ന് പ്രസ്തുത സര്‍ക്കുലര്‍ പറയുന്നു.

*2019 ഫെബ്രുവരി 28-ന് വിര്‍ച്ച്വല്‍ കറന്‍സികളുമായി ബന്ധപ്പെട്ട ധനകാര്യ മന്ത്രാലയ കമ്മിറ്റി ഒരു നിരോധനം ശുപാര്‍ശ ചെയ്യുകയും ഇന്ത്യ ഒരു ഡിജിറ്റല്‍ രൂപ സൃഷ്ടിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. രാജ്യത്ത് എല്ലാ തരത്തിലുമുള്ള ക്രിപ്‌റ്റോ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്നതിനുള്ള ഒരു കരട് ബില്ല് ഉണ്ടാക്കുകയും 25 കോടി രൂപ വരെ വരുന്ന പിഴയോ അല്ലെങ്കില്‍ 1 മുതല്‍ 10 വര്‍ഷം വരെ അല്ലെങ്കില്‍ രണ്ടു ഒരുമിച്ച് എന്ന തരത്തിലുള്ള തടവോ ശിക്ഷയായി നിശ്ചയിക്കുകയും ചെയ്തു. പക്ഷെ ഈ ബില്ല് പാര്‍ലിമെന്റ് അംഗീകരിച്ചില്ല.

* 2020 മാര്‍ച്ചില്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും വ്യാപാരികളില്‍ നിന്നും ഉള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ കൈകാര്യം ചെയ്യുവാനുള്ള അനുവാദം ആര്‍ ബി ഐ യുടെ നിരോധനം മറി കടന്നു കൊണ്ട് സുപ്രീം കോടതി ബാങ്കുകള്‍ക്ക് അനുവദിച്ചു കൊടുത്തു.

*പാര്‍ലിമെന്‍റിന്‍റെ 2021ലെ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി, ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍ അവതരിപ്പിച്ചു.

* ഇന്ത്യന്‍ രൂപയുടെ ഒരു ഡിജിറ്റല്‍ രൂപം കൊണ്ടു വരാന്‍ തങ്ങള്‍ പദ്ധതിയിടുന്നു എന്ന് ആര്‍ ബി ഐ യും അറിയിച്ചു. “ഒരു വിധിയാംവണ്ണമുള്ള നാണയത്തിന്‍റെ ഡിജിറ്റല്‍ രൂപം ആവശ്യമുണ്ടോ എന്നും ഉണ്ടെങ്കില്‍ തന്നെ എങ്ങിനെയാണ് അത് പ്രാവര്‍ത്തികമാക്കേണ്ടത് എന്നതും സംബന്ധിച്ചുള്ള സാധ്യതകള്‍ ആരായുകയാണ്'' തങ്ങളെന്നും ആര്‍ ബി ഐ സൂചിപ്പിച്ചു.

* ക്രിപ്‌റ്റോകറന്‍സിക്കെതിരെയുള്ള സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് ധനകാര്യ മന്ത്രി തന്‍റെ മറുപടിയിലൂടെ രാജ്യസഭയില്‍ വ്യക്തമാക്കുകയുണ്ടായി. “സാമ്പത്തിക കാര്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഉന്നത തല കമ്മിറ്റി വിര്‍ച്ച്വല്‍ കറന്‍സികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുവാനായി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് എടുക്കേണ്ടതായിട്ടുള്ള നിശ്ചിതമായ നടപടികള്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതുപ്രകാരം രാഷ്‌ട്രം കൊണ്ടു വന്ന വിര്‍ച്ച്വല്‍ കറന്‍സികള്‍ ഒഴിച്ചുള്ള മറ്റെല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു,'' എന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

* ഈ കറന്‍സികളെ നിയന്ത്രിക്കുന്നതിനെ കുറിച്ച് തന്‍റെ ഉല്‍കണ്ഠ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രേഖപ്പെടുത്തുകയും ചെയ്‌തു. ക്രിപ്‌റ്റോകറന്‍സികള്‍ കറന്‍സികളുമല്ല, ആസ്തികളുമല്ല എന്നും അതിനാല്‍ അവയെ ആര്‍ ബി ഐ യുടെ നേരിട്ടുള്ള നിയന്ത്രണ സംവിധാനത്തിന്‍റെയും അല്ലെങ്കില്‍ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടേയും (സെബി) പരിധിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സര്‍ക്കാര്‍ ഒരു ബില്ല് ഈ വിഷയം സംബന്ധിച്ച് കൊണ്ടു വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ക്രിപ്‌റ്റോ തരംഗത്തിനു പിറകിലെ ഘടകങ്ങള്‍

യു എസ്സിലെ ശതകോടീശ്വരന്‍ എലണ്‍ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല തങ്ങള്‍ 1.5 ദശലക്ഷം ഡോളര്‍ ബിറ്റ്‌കോയിനില്‍ മുതല്‍ മുടക്കുമെന്നും വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഒരു പുത്തന്‍ കുതിപ്പുണ്ടാകുകയും എക്കാലത്തേയും ഉയര്‍ന്ന തലത്തിലേക്ക് ഡിജിറ്റല്‍ പണം ഉയരുകയും ചെയ്തു. ഈ മുതല്‍ മുടക്ക് ബിറ്റ്‌കോയിനിന്‍റെ മൂല്യം 44220 ഡോളറായി ഉയരുന്നതിലേക്ക് നയിച്ചു. ബിറ്റ്‌കോയിനും അതുപോലുള്ള മറ്റ് ക്രിപ്‌റ്റോകറന്‍സികളായ ഡോഗികോയിനെ പോലുള്ളവയെ കുറിച്ച് മസ്‌ക് സംസാരിക്കാന്‍ ആരംഭിച്ചപ്പോഴും അദ്ദേഹത്തിന്റെ ഈ അംഗീകാരത്തിലൂടെ 50 ശതമാനം കുതിപ്പ് ലഭിച്ചു .

സ്ഥാപനങ്ങള്‍ സ്വീകരിക്കല്‍

പൊതു കമ്പനികള്‍ തങ്ങളുടെ നാണയ സമ്പത്ത് ക്രിപ്‌റ്റോ കറന്‍സികളാക്കി പരിണമിപ്പിക്കുന്ന ഒരു പ്രവണത ഈയിടെ ആരംഭിച്ചിട്ടുണ്ട്. സ്‌ക്വയര്‍ എന്ന അമേരിക്കന്‍ പെയ്‌മെന്റ് കമ്പനി 50 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിനുകള്‍ വാങ്ങുകയുണ്ടായി. ഇതിനെ തുടര്‍ന്ന് പൊതു ഓഹരികള്‍ പ്രഖ്യാപിച്ചിട്ടുള്ള യു എസ് കമ്പനിയായ മൈക്രോസ്റ്റ്രാറ്റജി തങ്ങളുടെ പക്കലുണ്ടായിരുന്ന 425 ദശലക്ഷം ഡോളര്‍ നീക്കിയിരുപ്പ് പണം ബിറ്റ്‌കോയിനാക്കി മാറ്റി. മെച്ചപ്പെട്ട സംഭരണ മൂല്യം അത് നല്‍കുന്നു എന്നായിരുന്നു അവരുടെ ന്യായം. നിരവധി കമ്പനികള്‍ അതേ തുടര്‍ന്ന് ഈ പ്രവണത പിന്തുടര്‍ന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് മേല്‍ കോര്‍പ്പറേറ്റ് വമ്പന്മാര്‍ക്ക് ഉണ്ടായ വിശ്വാസം ഒരു നാണയം എന്ന നിലയിലും സംഭരണ മൂല്യം നല്‍കുന്നതെന്ന നിലയിലും അതിന് കൂടുതല്‍ ഗുണങ്ങള്‍ നേടി കൊടുത്തു.

പേപാലും ക്രിപ്‌റ്റോ കറന്‍സികളും

2020 ഒക്‌ടോബറില്‍ ആഗോള ഡിജിറ്റല്‍ കമ്പനിയായ പേപാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ക്രിപ്‌റ്റോ കറന്‍സി വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സൗകര്യം ഒരുക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു.

ഏറ്റവും പ്രമുഖമായ നാല് ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ്‌കോയിന്‍, ബിറ്റ്‌കോയിന്‍ ക്യാഷ്, എത്തീരിയം, ലൈറ്റ്‌കോയിന്‍ എന്നിവയാണ് ഇതില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത്. ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഇടപാടുകള്‍ നടത്തുവാനുള്ള അനുമതി നല്‍കുമെന്നുള്ള കാര്യവും പേപാല്‍ പ്രഖ്യാപിച്ചു.

350 ദശലക്ഷം ഉപയോക്താക്കളാണ് പേപാലിന് ഉള്ളതായി അറിയുന്നത്. അവര്‍ക്കെല്ലാം ഇപ്പോള്‍ ക്രിപ്‌റ്റോ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്നു. അതോടൊപ്പം തന്നെ അവരുടെ 30 ദശലക്ഷം വ്യാപാരികള്‍ക്കും ക്രിപ്‌റ്റോയിലൂടെ പണം സ്വീകരിക്കാനുള്ള വഴിയും ഒരുങ്ങി.

എളുപ്പം ലഭ്യമാകല്‍

മൂല്യം സൂക്ഷിച്ചുവെക്കല്‍ ആയും, വിനിമയ രൂപമായും ഒരുപോലെ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി. പൊതു ജനങ്ങള്‍ അത് ഇടപാടുകള്‍ക്കായി ഉപയോഗിക്കുവാന്‍ വിസ്സമ്മതിക്കുകയാണെങ്കില്‍ പോലും നിരവധി പേര്‍ തങ്ങളുടെ പണം ക്രിപ്‌റ്റോ ആക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നു. അതിനു കാരണം അവയുടെ പണപ്പെരുപ്പ വിരുദ്ധ സ്വഭാവം സൂക്ഷിച്ചു വെക്കുന്നതിനു ലഭിക്കുന്ന മികച്ച മൂല്യം നല്‍കുന്ന ഒന്നാക്കി മാറ്റുന്നു എന്നും അതോടൊപ്പം തന്നെ പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു പോംവഴി എന്ന നിലയിലും അവര്‍ അതിനെ കരുതുന്നതിനാലാണ്.

ഇന്ത്യയില്‍ ആര്‍ ബി ഐ ക്രിപ്‌റ്റോകറന്‍സി നിരോധനം പിന്‍ വലിച്ചതിനു ശേഷം നിക്ഷേപകര്‍ വന്‍ തോതില്‍ ഉയരുകയുണ്ടായി. ക്രിപ്‌റ്റോ മുതല്‍ മുടക്ക് ലഭ്യമാക്കുന്നതിനു വേണ്ടി നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഈ വഴിയിലൂടെ ഫണ്ടുകള്‍ ഇറക്കുകയോ സ്വീകരിക്കുകയോ ചെയ്തു. അത്തരത്തിലൊരു പ്ലാറ്റ്‌ഫോമാണ് കോയിന്‍സ്വിച്ച് കുബേര്‍. ഇത് തുടങ്ങി 6 മാസത്തിനുള്ളില്‍ തന്നെ 2 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ അതിനുണ്ടായി.

ഇന്ത്യക്കാരുടെ ക്രിപ്‌റ്റോ സ്ഥിതി

ഏതാണ്ട് 70 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒരു ദശലക്ഷം ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ കൈവശം വെച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിതി വിവര കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം 700 ശതമാനം വര്‍ദനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.

ബിറ്റ്‌കോയിനെ സ്വാഗതം ചെയ്യുന്ന ചില രാജ്യങ്ങള്‍

* ജപ്പാന്‍

* യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്

* കാനഡ

* ദക്ഷിണ കൊറിയ

* യൂറോപ്പ്യന്‍ യൂണിയന്‍

* ഫിന്‍ലാന്‍ഡ്

* ബെല്‍ജിയം

* യുണൈറ്റഡ് കിങ്ങ്ഡം (യു കെ)

* ജര്‍മ്മനി

* ഓസ്‌ട്രേലിയ

ബിറ്റ്‌കോയിനെ സ്വാഗതം ചെയ്യാത്ത ചില രാജ്യങ്ങള്‍

* ചൈന

* റഷ്യ

* വിയറ്റ്‌നാം

* ബൊളീവിയ

* കൊളംബിയ

* ഇക്വഡോര്‍

ABOUT THE AUTHOR

...view details