മുംബൈ :കോർഡീലിയ ക്രൂയിസ് കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ച കേസില്‍ ബോളിവുഡ് നിർമാതാവ് ഇംതിയാസ് ഖത്രിയെ എൻസിബി വീണ്ടും ചോദ്യം ചെയ്‌തു. പ്രത്യേക അന്വേഷണസംഘം ഖത്രിയില്‍ നിന്ന് നാല് മണിക്കൂറോളം മൊഴിയെടുത്തു.
മൂന്നാം തവണയാണ് ഇംതിയാസ് ഖത്രിയെ എൻസിബി വിളിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്‌ച നിര്‍മാതാവിന്‍റെ വീട്ടിലും സബർബൻ ബാന്ദ്രയിലെ ഓഫിസിലും എൻസിബി പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് , ബോളിവുഡ് താരം ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാനടക്കമുള്ള പ്രതികള്‍ റിമാന്‍ഡിലാണ്.