കേരളം

kerala

ETV Bharat / bharat

ആര്യന്‍ ഖാന് 4,500 രൂപ മണി ഓര്‍ഡര്‍ അയച്ച് കുടുംബം ; വ്യാഴാഴ്‌ച മുതല്‍ സാധാരണ സെല്ലില്‍ - ആര്യന്‍ ഖാന്‍ കുടുംബം മണി ഓര്‍ഡര്‍ വാര്‍ത്ത

എന്‍സിബി കസ്‌റ്റഡിയിലായിരിക്കെ ആര്യന് ബര്‍ഗര്‍ നല്‍കാന്‍ അമ്മ ഗൗരി ഖാന്‍ എത്തിയിരുന്നെങ്കിലും പ്രവേശനം നിഷേധിച്ചിരുന്നു

Cruise ship drug raid case  Aryan Khan latest news  Aryan Khan sent to Arthur Road prison  Aryan Khan receives money order  Shah Rukh Khan sends money order to Aryan  ആര്യന്‍ ഖാന്‍  ആര്യന്‍ ഖാന്‍ മണി ഓര്‍ഡര്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ മണി ഓര്‍ഡര്‍  ആര്യന്‍ ഖാന്‍ 4,500 രൂപ വാര്‍ത്ത  ആര്യന്‍ ഖാന്‍ 4,500 രൂപ  ആര്‍തര്‍ റോഡ് ജയില്‍ വാര്‍ത്ത  ആര്‍തര്‍ റോഡ് ജയില്‍  കാന്‍റീന്‍ ചിലവ് ആര്യന്‍ ഖാന്‍ വാര്‍ത്ത  കാന്‍റീന്‍ ചിലവ് ആര്യന്‍ ഖാന്‍  ആര്യന്‍ ഖാന്‍ കാന്‍റീന്‍ ചിലവ്  ആര്യന്‍ ഖാന്‍ ജയില്‍ ചിലവ്  ആര്യന്‍ ഖാന്‍ ജയില്‍ ചിലവ് വാര്‍ത്ത  ആര്യന്‍ ഖാന്‍ ചിലവ് വാര്‍ത്ത  ആര്യന്‍ ഖാന്‍ ചിലവ്  ആര്യന്‍ ഖാന്‍ ക്വാറന്‍റീന്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ ക്വാറന്‍റീന്‍  ആര്യന്‍ ഖാന്‍ ജയില്‍ സൂപ്രണ്ട് വാര്‍ത്ത  ആര്യന്‍ ഖാന്‍ ജയില്‍ സൂപ്രണ്ട്  ആര്യന്‍ ഖാന്‍ ചിലവ്  ആര്യന്‍ ഖാന്‍ കുടുംബം മണി ഓര്‍ഡര്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ കുടുംബം മണി ഓര്‍ഡര്‍
ആര്യന്‍ ഖാന് ജയിലിലെ ഭക്ഷണ ചിലവിനായി 4,500 രൂപ അയച്ച് കുടുംബം

By

Published : Oct 15, 2021, 8:38 AM IST

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് മണി ഓര്‍ഡര്‍ അയച്ച് കുടുംബം. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍റെ പേരില്‍ ഒക്‌ടോബര്‍ 11ന് 4,500 രൂപ എത്തിയെന്ന് ജയില്‍ സൂപ്രണ്ട് നിതിന്‍ വായ്‌ചല്‍ അറിയിച്ചു.

ജയില്‍ കാന്‍റീനിലെ ചിലവിനായാണ് പണം. ജയില്‍ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്കായി പരമാവധി 4,500 രൂപ പുറത്ത് നിന്ന് സ്വീകരിക്കാം. എന്‍ഐഎ കസ്‌റ്റഡിയിലായിരിക്കെ ആര്യന്‍ ഖാന് നല്‍കാന്‍ ബര്‍ഗറുമായി അമ്മ ഗൗരി ഖാന്‍ ഓഫിസിലെത്തിയതെങ്കിലും സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണം നൽകാൻ അനുവദിച്ചിരുന്നില്ല.

Also read: ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷേയിൽ വിധി 20ന്

അതേസമയം വ്യാഴാഴ്‌ച ക്വാറന്‍റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യന്‍ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റി. ക്വാറന്‍റീന്‍ പൂര്‍ത്തിയാകുകയും കൊവിഡ് പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്‌തതോടെയാണ് ആര്യന്‍ ഖാന്‍റെയും കേസില്‍ അറസ്റ്റിലായ മറ്റ് അഞ്ച് പേരേയും സെല്‍മാറ്റം. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷേയിൽ മുംബൈ സെഷൻസ് കോടതി ഈമാസം 20നാണ് വിധി പറയുക.

മുംബൈ തീരത്തുനിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കോര്‍ഡീലിയ ആഡംബര കപ്പലില്‍ ഒക്‌ടോബര്‍ രണ്ടിനാണ് എന്‍സിബി റെയ്‌ഡ് നടത്തിയത്. കൊക്കെയ്ൻ, ഹാഷിഷ്, എംഡി തുടങ്ങി നിരോധിത ലഹരി മരുന്നുകള്‍ എന്‍സിബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. രണ്ട് നൈജീരിയന്‍ പൗരന്മാര്‍ ഉള്‍പ്പടെ 20 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

ABOUT THE AUTHOR

...view details