ന്യൂഡൽഹി: റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് 100 ഡോളർ കടന്ന എണ്ണ വിലയിൽ ഇടിവ്. വിലയിൽ 1.98 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ എണ്ണവില ബാരലിന് 94.98 ഡോളർ ആയി. 2014ന് ശേഷം ഇതാദ്യമായാണ് എണ്ണവില 100 യുഎസ് ഡോളര്‍ കടക്കുന്നത്.
എണ്ണവില കുറയുന്നു; ക്രൂഡോയില്‍ ബാരലിന് 94.98 ഡോളറായി താഴ്ന്നു - Russia attack Ukraine
റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം എണ്ണവില 100 യുഎസ് ഡോളര്‍ കടന്നിരുന്നു.
എണ്ണവിലയിൽ ആശ്വാസം; ബാരലിന് 94.98 ഡോളർ
അതേ സമയം വെസ്റ്റ് ടെക്‌സസ് ഇന്‍റർമീഡിയറ്റ് ക്രൂഡ് ഓയിൽ ബാരലിന് 2.34 ശതമാനം ഉയർന്ന് 94.98 ഡോളറിലെത്തി. ന്യൂയോർക്കിൽ ബ്രെന്‍റ് ക്രൂഡ് 2.78 ശതമാനം ഉയർന്ന് ബാരലിന് 101.83 ഡോളറിലെത്തി.
READ MORE:റഷ്യൻ ആക്രമണം: തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, എണ്ണവിലയും സ്വര്‍ണവിലയും കുതിക്കുന്നു