ബെംഗളുരു:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ബിനീഷിന്‍റെ ജാമ്യാപേക്ഷ മുമ്പ് രണ്ട് തവണ കീഴ്‌ക്കോടതി നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന്‍റെ രോഗം ഗുരുതരമാണെന്നും തന്‍റെ സാമീപ്യം ഇപ്പോൾ ആവശ്യമാണെന്നും ബിനീഷ് കോടതിയെ അറിയിച്ചു.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കർണാടക ഹൈക്കോടതി പരിഗണിക്കും - കർണാടക ഹൈക്കോടതി
പിതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കർണാടക ഹൈക്കോടതി പരിഗണിക്കും
രോഗസംബന്ധമായ എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്‌തത്. ശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.