ശ്രീനഗർ: ജമ്മുകശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ബിജ്‌ബെഹ്‌റ ആശുപത്രിക്ക് സമീപം വിന്യസിച്ചിരുന്ന പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരുടെ നേരെ ആക്രമി ഗ്രനേഡ് എറിഞ്ഞതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
ജമ്മുകശ്‌മീരിൽ ഗ്രനേഡ് ആക്രമണം; സിആർപിഎഫ് ജവാന് പരിക്ക് - crpf jawan injured in grenade attack
പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മുകശ്‌മീരിൽ ഗ്രനേഡ് ആക്രമണം; സിആർപിഎഫ് ജവാന് പരിക്ക്
പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.