ന്യൂഡല്‍ഹി: നക്സല്‍ പോരാട്ടം ശക്തമായ മേഖലകളില്‍ വനിതകളെയും വിന്യസിക്കുമെന്ന് സിആര്‍പിഎഫ് മേധാവി അറിയിച്ചു. സിആര്‍പിഎഫിന്‍റെ നക്സല്‍ വിരുദ്ധ വിഭാഗമായ കോബ്രാ ഫോഴ്സിലാണ് സ്ത്രീകളെ ഉള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നത്. അടുത്ത മാസം 28ന് വിരമിക്കുന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ എ പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്.
സിആര്‍പിഎഫിന്‍റെ നക്സല്‍ വിരുദ്ധ വിഭാഗമായ കോബ്രാ ഫോഴ്സില്‍ ഇനി വനിതകളും - കോബ്രാ ഫോഴ്സ്
സിആര്‍പിഎഫിന്‍റെ നക്സല്‍ വിരുദ്ധ വിഭാഗമായ കോബ്രാ ഫോഴ്സില്‍ വനിതകളും. നക്സല്‍ പോരാട്ടം ശക്തമായ മേഖലകളില്‍ വനിതകളെയും വിന്യസിക്കുമെന്ന് സിആര്‍പിഎഫ് മേധാവി.
തീവ്രവാദികളെയും കലാപകാരികളെയും കൈകാര്യം ചെയ്യുന്നതിനായി ഗൊറില്ല, ജംഗിൾ വാർഫയർ തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷന്‍റെ (കോബ്ര) അറ്റാച്ച് ചെയ്യാത്ത 10 ബറ്റാലിയനുകൾ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. 2008-09 ൽ കോബ്രാ സേനയുടെ ഭാഗമായി രണ്ട് ബറ്റാലിയനുകൾ വര്‍ദ്ധിപ്പിച്ചിരുന്നു. 2009-10 ൽ ബറ്റാലിയന്‍റെ എണ്ണം നാലായി വര്‍ദ്ധിപ്പിച്ചു. പിന്നീട്, 2010-11 ൽ നാല് ബറ്റാലിയൻ കൂടി സേനയുടെ ഭാഗമാക്കി. ഇതാദ്യമായാണ് സ്ത്രീകളെ കോബ്രാ സേനയിൽ ഉൾപ്പെടുത്തുന്നത്.