ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ജാഗ്രതാ നിര്‍ദേശവുമായി സിആര്‍പിഎഫ്. ക്യാമ്പുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും കര്‍ശന നിരീക്ഷണം തുടരാനും സിആര്‍പിഎഫ്, സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റിലായവരുടെ കൂട്ടാളികളുടെയോ മറ്റ് തീവ്രവാദ സംഘടനകളുടെയോ സാന്നിധ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സിആര്‍പിഎഫ് പറയുന്നു. ജമ്മു കശ്‌മീരില്‍ വിന്യസിച്ചിരിക്കുന്ന സേനയോട് സുരക്ഷ കര്‍ശനമാക്കാന്‍ സിആര്‍പിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയില്‍ തീവ്രവാദികളുടെ അറസ്റ്റ്; ജാഗ്രതാ നിര്‍ദേശവുമായി സിആര്‍പിഎഫ് - സിആര്‍പിഎഫ്
ക്യാമ്പുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും കര്‍ശന നിരീക്ഷണം തുടരാനും സിആര്‍പിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ തീവ്രവാദികളുടെ അറസ്റ്റ്; ജാഗ്രതാ നിര്‍ദേശവുമായി സിആര്‍പിഎഫ്
അറസ്റ്റിലായ രണ്ട് പേരും ജമ്മു കശ്‌മീരിലെ ബരാമുള്ള, കുപ്‌വാര സ്വദേശികളാണ്. ഡല്‍ഹി പൊലീസിന്‍റെ ഭീകരവിരുദ്ധ സെല്ലാണ് സരൈ കാലെ ഖാനില്‍ നിന്ന് രണ്ട് പേരെ പിടികൂടിയത്. തിങ്കളാഴ്‌ച രാത്രി 10.15 ഓടെ മില്ലെനിയം പാര്‍ക്കില്‍ നിന്നാണ് അബ്‌ദുള്‍ ലത്തീഫ്, മുഹമ്മദ് അഷറഫ് ഖത്താന എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും 2 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു.