ശ്രീനഗർ: കാശ്‌മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു. ആറ് മാഗസീനുകളുള്ള മൂന്ന് എകെ 47 റൈഫിളുകളും ഒമ്പത് മാഗസീനുകളുള്ള നാല് പിസ്റ്റളുകളുമാണ് സേന പിടിച്ചെടുത്തത്.
കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു - ശ്രീനഗർ
കാശ്‌മീരിലേക്ക് കടത്താനായാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് സുരക്ഷാ സേന വ്യക്തമാക്കി
കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു
ALSO READ:വിവിധ ഫംഗസ് രോഗങ്ങൾക്ക് പുറമെ കഴിക്കാനുള്ള മരുന്ന് കണ്ടെത്തിയതായി ഐ.ഐ.ടി
ആയുധക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും നിയന്ത്രണ രേഖക്ക് സമീപം തിരച്ചിൽ നടത്തിയത്. കാശ്‌മീരിലേക്ക് കടത്താനായാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് സുരക്ഷാ സേന വ്യക്തമാക്കി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.