പനാജി: ഗോവയില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചു. 410 കിലോയുള്ള പ്രതിമയാണ് ഗോവയിലെ കാലന്‍ഗുട്ടെയില്‍ സ്ഥാപിച്ചത്. 12 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്.
ഗോവയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചു കൊവിഡ് മൂലം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായാണ് പ്രതിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഗോവ മന്ത്രിയും ബിജെപി നേതാവുമായ മൈക്കല്‍ ലോബോയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമയുടെ നിർമാണത്തെ എതിർത്ത ഹിന്ദുത്വ വാദികളെ മൈക്കല്‍ ലോബോ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു.
''ഇന്ത്യയില്‍ ഇതാദ്യമായാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിക്കുന്നത്. രാജ്യത്തെ ഫുട്‌ബോളിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ യുവതലമുറയ്ക്ക് പ്രചോദനം നല്‍കുകയെന്നതാണ് ഇതുവഴി ലക്ഷ്യം വെയ്‌ക്കുന്നത്.
നമ്മുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കളിച്ച് വളരാന്‍ നല്ല അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇത് സർക്കാരിന്‍റെയും മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്‍റെയും ജോലിയാണ്.
നമുക്ക് ഏറെ കഴിവുള്ള താരങ്ങളുണ്ട്. അവര്‍ക്ക് മികച്ച രീതിയില്‍ പരിശിലനം നല്‍കേണ്ടതുണ്ട്. അതുവഴി മാത്രമേ കായികരംഗത്ത് നമുക്ക് മുന്നേറാനാകൂ. ഗോവയ്ക്ക് വേണ്ടി കളിച്ച് ഇന്ത്യയുടെ അഭിമാനം ഉയർത്തിയ മുന്‍ താരങ്ങളെയാവും സര്‍ക്കാര്‍ ഇതിനായി നിയോഗിക്കുക.
also read: പുറത്താക്കലുകളിൽ റിഷഭ് പന്തിന് സെഞ്ച്വറി ; പിന്നിലാക്കിയത് സാക്ഷാൽ ധോണിയെ
പ്രതിമ സ്ഥാപിക്കുന്നതിനെ എതിർത്ത ചിലരുണ്ട്, അവർ കടുത്ത ഫുട്ബോൾ വിരോധികളാണെന്നാണ് ഞാൻ കരുതുന്നത്. അവര്‍ ഫുട്‌ബോളിനെ ഒരുമതമായി കാണുന്നില്ല. ജാതി, വർണ്ണ, മത ഭേദമന്യേ എല്ലാവരും തുല്യരാകുന്ന കളിയാണ് ഫുട്ബോള്‍'' മൈക്കില്‍ ലോബോ പറഞ്ഞു.