ശ്രീനഗർ: പുൽവാമ ജില്ലയിൽ അജ്ഞാതർ സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ജാവിദ് അഹ്‌മദ് മാലിക് ആണ് കൊല്ലപ്പെട്ടത്. ലുർഗാം പ്രദേശത്തെ വീടിനു സമീപം വച്ചാണ് മാലികിന് വെടിയേറ്റത്. ഉടനെ മാലികിനെ ട്രാളിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.
ജമ്മു കശ്‌മീരിൽ അജ്ഞാതരുടെ വെടിയേറ്റ് സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - മനോജ് സിൻഹ
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ജാവിദ് അഹ്‌മദ് മാലിക് ആണ് കൊല്ലപ്പെട്ടത്
ജമ്മു കശ്‌മീരിൽ അജ്ഞാതരുടെ വെടിയേറ്റ് സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Also Read: അതിർത്തിയില്‍ അജ്ഞാത വെളിച്ചം, ഡ്രോണെന്ന് സംശയം; സൈന്യം തെരച്ചില്‍ തുടരുന്നു
സുരക്ഷ സേന പ്രദേശം വളഞ്ഞ് അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. മാലികിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച ജമ്മു കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ നിരപരാധികളെ കൊന്നൊടുക്കുന്നത് മനുഷ്യത്വത്തിനെതിരാണെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞു.