കേരളം

kerala

ETV Bharat / bharat

ഛത്രസാൽ കൊലപാതകം; കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും

കേസ് ഔദ്യോഗികമായി ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

wrestler murder case  Crime Branch to investigate wrestler murder case  wrestler sushil kumar  Olympian sushil kumar  ജൂനിയർ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസ്  സുശീൽ കുമാർ  ഛത്രസാൽ കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്  ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം  ഛത്രസാൽ സ്റ്റേഡിയം  സാഗർ റാണ കൊലപാതകം  സാഗർ റാണ കൊലപാതകക്കേസ്  സാഗർ റാണ കൊലപാതകം കേസ്
ഛത്രസാൽ കൊലപാതകം; കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും

By

Published : May 24, 2021, 9:38 AM IST

ന്യൂഡൽഹി:ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് ജൂനിയർ ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസ് ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും. കേസിലെ പ്രതിയായ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സുശീൽ കുമാറിനെയും സഹായി അജയിനെയും കഴിഞ്ഞ ദിവസം ഡൽഹിയിലെ മുണ്ട്ക പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. നിലവിൽ നോർത്ത്‌വെസ്റ്റ് ജില്ലാ പൊലീസാണ് കേസ് അന്വേഷിക്കുന്നതെന്നും കേസ് ഔദ്യോഗികമായി ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറിയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

READ MORE:സാഗര്‍ റാണ വധക്കേസ് : സുശീല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ സുശീലിനെ കണ്ടെത്തുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അതേസമയം സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സാഗർ റാണയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

READ MORE: ഛത്രസാൽ കൊലപാതകം; ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ

ABOUT THE AUTHOR

...view details