മുംബൈ: ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രാന്‍ധവയും അറസ്റ്റില്‍. മുംബൈ വിമാനത്താവളത്തിന് സമീപം സഹാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഡ്രാഗണ്‍ഫ്ലൈ ക്ലബില്‍ നടത്തിയ റെയ്‌ഡിലാണ് താരങ്ങള്‍ ഉള്‍പ്പെടെ 34 പേര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രാന്‍ധവയും മുംബൈയില്‍ അറസ്റ്റില്‍ - covid spread
ഇവര്‍ക്കെതിരെ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു
![ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രാന്‍ധവയും മുംബൈയില്‍ അറസ്റ്റില്‍ Cricketer Suresh Raina singer Guru Randhawa Cricketer Suresh Raina singer Guru Randhawa arrested in Mumbai ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രാന്‍ധവയും മുംബൈയില്‍ അറസ്റ്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പുതിയ കൊറോണ വൈറസ് രാത്രി കർഫ്യൂ covid updates covid spread maharashtra covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9967113-521-9967113-1608631930638.jpg)
ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രാന്‍ധവയും മുംബൈയില്‍ അറസ്റ്റില്‍
ബ്രിട്ടനിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ആശങ്കകൾക്കിടെ മുൻകരുതൽ നടപടിയായി മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്‌ച മുന്‍സിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാന സർക്കാർ ഡിസംബർ 22 മുതൽ ജനുവരി അഞ്ച് വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.