ന്യൂഡൽഹി : 'സുള്ളി ഡീൽസ്' ആപ്പിന്‍റെ സ്രഷ്‌ടാവ് എന്ന് കരുതപ്പെടുന്നയാളെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് സിറ്റി ടൗൺഷിപ്പിലെ താമസക്കാരനായ ഓംകരേശ്വർ താക്കൂർ എന്ന 26കാരനാണ് പിടിയിലായത്. സുള്ളി ഡീൽസ് കേസിലെ ആദ്യത്തെ അറസ്റ്റ് ആണിത്.
ഇൻഡോറിലെ ഐപിഎസ് അക്കാദമിയിൽ നിന്ന് ബിസിഎ പൂർത്തിയാക്കിയ ഇയാൾ കേസിലുള്‍പ്പെട്ട ട്വിറ്റർ ഗ്രൂപ്പിലെ അംഗമായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്താനുള്ള ആശയം ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നതായി ഓംകരേശ്വർ താക്കൂർ സമ്മതിച്ചിട്ടുണ്ട്.