ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടിയെ പിന്തുണക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ ശക്തിക്കെതിരെ സെക്യുലർ പാർട്ടികളെ ഒന്നിപ്പിക്കാൻ സിപിഎം ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയെ തോൽപിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണക്കുമെന്ന് സീതാറാം യെച്ചൂരി
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ മാത്രമാണ് സിപിഎം മത്സരിക്കുന്നത്.
യുപിയിൽ സമാജ്‌വാദിയെ പിന്തുണക്കുമെന്ന് സീതാറാം യെച്ചൂരി
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ മാത്രമാണ് സിപിഎം മത്സരിക്കുന്നത്. പഞ്ചാബിൽ ബിജെപിയെ തോൽപിക്കാൻ സാധിക്കുന്ന പാർട്ടിയെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ ഏഴ് ഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
ALSO READ:അർജുൻ ലാൽ സേഥി: രാജ്യ സ്വാതന്ത്ര്യത്തിനായി വിപ്ലവാവേശം വിതച്ച പോരാളി