ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്‍റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്‌മി പാര്‍ട്ടി നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളോട് എഎപിയെ പിന്തുണയ്‌ക്കണമെന്ന് അഭ്യാര്‍ഥിച്ച് സീതാറാം യെച്ചൂരി. വിഷയത്തില്‍ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെയാണ് പിന്തുണ അറിയിച്ച് യെച്ചൂരി രംഗത്തെത്തിയത്.
'കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഞങ്ങള്‍ അപലപിക്കുന്നു. ഇത് പൂര്‍ണമായും ഭരണ ഘടനാവിരുദ്ധമാണ്. ഇത് കോടതിയലക്ഷ്യവുമാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ഭരണഘടന സംരക്ഷിക്കാനാന്‍ മുന്നോട്ട് വരണമെന്ന് ഞങ്ങള്‍ അഭ്യാര്‍ഥിക്കുന്നു' - കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ഓര്‍ഡിനന്‍സിനെ തങ്ങള്‍ എതിര്‍ക്കും. അത് രാജ്യസഭയിലായാലും അതിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
ഇത് ജനങ്ങളുടെ നീതിക്ക് വേണ്ടിയെന്ന് അരവിന്ദ് കെജ്‌രിവാള്‍:ഡല്‍ഹിയിലെ പൊതുജനങ്ങള്‍ നീതി ലഭിക്കാനായാണ് വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം സംസ്ഥാനത്തെ ജനങ്ങളുടെ അധികാരം കൂടി കവര്‍ന്നെടുക്കുകയാണ്. അധികാര കവര്‍ച്ച മാത്രമല്ല ജനങ്ങളെ അപമാനിക്കാന്‍ കൂടിയുള്ളതാണ് ഈ ഓര്‍ഡിനന്‍സ് എന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തെ സംബന്ധിക്കുന്ന വിഷയത്തില്‍ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ കൂടിയുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.