ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ലഭിച്ച ക്ഷണം നിരസിക്കാന്‍ പോളിറ്റ് ബ്യുറോ തീരുമാനം(Cpm Politburo Decline Rama Temple Inauguration Invitation). മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐ എം നയം. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യുറോ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
രാമ ക്ഷേത്ര ഉദ്ഘാടനം; ക്ഷണം നിരസിച്ച് സിപിഎം പോളിറ്റ് ബ്യുറോ - രാമക്ഷേത്രവും സിപിഎമ്മും
CPM Decline Rama Temple Inauguration Invitation: മതം വ്യക്തിപരമായ തീരുമാനമാണ്, രാഷ്ട്രീയ നേട്ടത്തിന് മതം ഉപയോഗിക്കുന്നതിന് സിപിഎം എതിരാണ്. രാമ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം.
Published : Dec 26, 2023, 9:39 PM IST
ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്പോൺസേർഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. സുപ്രീം കോടതി ആവർത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണെന്നും പോളിറ്റ് ബ്യുറോ കുറ്റപ്പെടുത്തി.