കണ്ണൂർ : സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരിൽ തുടക്കമായി. മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തിയാണ് സമ്മേളനത്തിന് തുടക്കമിട്ടത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു.
സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി - പാര്‍ട്ടി കോണ്‍ഗ്രസ് ആദ്യദിനത്തിലെ ചര്‍ച്ചകള്‍
പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു.
സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി
ഇ.കെ നായനാര്‍ അക്കാദമിയിലെ ഇകെ നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, ബിമൻ ബസു, പിണറായി വിജയൻ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
Last Updated : Apr 6, 2022, 12:21 PM IST