ന്യൂഡൽഹി: ഓൺലൈൻ ന്യൂസ് പോർട്ടലുകളെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള സർക്കാർ ഉത്തരവിനെ എതിര്‍ത്ത് സിപിഎം. രാഷ്ട്രപതി ഒപ്പിട്ട വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയും സർക്കാർ ചട്ടങ്ങൾക്ക് വിധേയമാക്കും.
ഡിജിറ്റൽ മീഡിയകളെ സർക്കാർ പരിധിയിലാക്കാനുള്ള നീക്കത്തെ എതിർത്ത് സിപിഎം - ഡിജിറ്റൽ മീഡിയകളെ സർക്കാർ പരിധിയിലാക്കാനുള്ള നീക്കത്തെ എതിർത്ത് സിപിഎം
രാഷ്ട്രപതി ഒപ്പിട്ട വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയും സർക്കാർ ചട്ടങ്ങൾക്ക് വിധേയമാക്കും
ഡിജിറ്റൽ
ഈ പ്ലാറ്റ്‌ഫോമുകളെല്ലാം നേരത്തെ ഇലക്‌ട്രോണിക് സാങ്കേതിക മന്ത്രാലയത്തിന് കീഴിലായിരുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും ഇടനിലക്കാരെയും കൈകാര്യം ചെയ്യുന്നതിന് ഐടി നിയമപ്രകാരം വിവിധ വ്യവസ്ഥകൾക്ക് വിധേയമായിരുന്നു. ഡിജിറ്റൽ മീഡിയ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീങ്ങുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ് വിജ്ഞാപനം. ആരോഗ്യകരമായ മാധ്യമങ്ങളുടെ ആവശ്യത്തിനായി നിലവിലുള്ള നിയമങ്ങളും ഐടി നിയമവും പര്യാപ്തമാണെന്ന് സിപിഎം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
TAGGED:
സിപിഎം