ന്യൂഡൽഹി:ഓക്‌സിജൻ കിട്ടാതെ രാജ്യത്ത് ഒരു കൊവിഡ് രോഗി പോലും മരിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന്‍റെ പ്രസ്താവനയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി സിപിഐ എംപി ബിനോയ് വിശ്വം.
രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണം സംബന്ധിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഓക്‌സിജൻ കിട്ടാത്തത് കാരണം രാജ്യത്ത് ഒരു കൊവിഡ് രോഗിപോലും മരിച്ചിട്ടില്ലെന്ന് ഭാരതി പ്രവീണ്‍ പവാർ പറഞ്ഞത്.
തെളിവുകൾ നിരത്തി ബിനോയ് വിശ്വം
2021 ഏപ്രിൽ, മെയ് മാസങ്ങളിൽ ഓക്സിജന്‍റെ അഭാവം മൂലം രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ മരിച്ചുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന എണ്ണമറ്റ റിപ്പോർട്ടുകളും, കൊവിഡ് രോഗികളുടെ വെളിപ്പെടുത്തലുകളും അതിന് തെളിവുകളാണ്.