ന്യൂഡൽഹി: ഓർഡൻസ് ഫാക്‌ടറി ബോർഡ് കോർപറേറ്റ്‌വൽക്കരിച്ച തീരുമാനത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തെഴുതി സിപിഐ എംപി ബിനോയ് വിശ്വം. പുതിയ മാനേജ്‌മെന്‍റ് തൊഴിലാളി വിരുദ്ധ നയമാണ് പിന്തുടരുന്നത്. ജീവനക്കാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു.
തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ മാനേജ്‌മെന്‍റ് ഏകകണ്‌ഠമായി തീരുമാനിച്ചതായും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
70,000ത്തോളം പേരാണ് ഓർഡനൻസ് ഫാക്‌ടറി ബോർഡിന് കീഴിൽ ജോലി ചെയ്‌തിരുന്നത്. ജോലി സമയം, മെഡിക്കൽ സഹായങ്ങൾ, അധിക സമയ അലവൻസ് എന്നിവയിലാണ് ഒരാഴ്‌ചക്കിടെ പുതിയ മാനേജ്‌മെന്‍റ് മാറ്റം വരുത്തിയത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മാതൃകാപരമായ സംഭാവനകൾ നടത്തിയിട്ടുണ്ടെന്നും അവരോട് ഇത്തരത്തിൽ പെരുമാറരുതെന്നും ബിനോയ് വിശ്വം കത്തിൽ പറയുന്നു.