ചെന്നെെ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) ആറ് സീറ്റില്‍ മത്സരിക്കും. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് സിപിഐ മത്സരിക്കുക. പാര്‍ട്ടിക്ക് ആറ് സീറ്റ് ധല്‍കാനുള്ള ധാരണ പത്രത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ വെള്ളിയാഴ്ച ഒപ്പുവച്ചിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പ്: സിപിഐക്ക് ആറ് സീറ്റ്, ധാരണാ പത്രത്തില്‍ സ്റ്റാലിന്‍ ഒപ്പുവച്ചു - സിപിഐ
ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും
തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പ്: സിപിഐക്ക് ആറു സീറ്റ്; ധാരണാ പത്രത്തില്‍ സ്റ്റാലിന്‍ ഒപ്പുവെച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസനടക്കം ഇരുപാര്‍ട്ടിയുടേയും മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു. ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും. നിലവിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്‍റെ കാലാവധി മേയ് രണ്ടിന് അവസാനിക്കും.