ന്യൂഡൽഹി :കനയ്യ കുമാര്‍ സിപിഐയെ വഞ്ചിച്ചെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ. കനയ്യ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയതാണ്. ആളുകൾ വരികയും വഞ്ചിച്ച് പോകുകയും ചെയ്യും. എന്നാൽ സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യും. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും കനയ്യയെ പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
'കനയ്യ പാർട്ടിയെ വഞ്ചിച്ചു' ; വിമർശനവുമായി ഡി രാജ - ഡി രാജ
കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് കനയ്യ തെളിയിച്ചതായി ഡി രാജ
കനയ്യ പാർട്ടിയെ വഞ്ചിച്ചു, വിമർശനവുമായി ഡി രാജ
ജെഎൻയു സമരകാലത്ത് സംഘപരിവാറിൽ നിന്ന് കനയ്യയെ സംരക്ഷിച്ചത് പാർട്ടിയാണ്. കനയ്യയ്‌ക്കൊപ്പം പാര്‍ട്ടി നിന്നു. എന്നാൽ പാര്‍ട്ടിയേയും ആദര്‍ശങ്ങളേയും കനയ്യ വഞ്ചിച്ചു.
ചിലപ്പോള്‍ അദ്ദേഹത്തിന് വ്യക്തിപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. കൂറുമാറ്റത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് കനയ്യ തെളിയിച്ചതായും ഡി രാജ പറഞ്ഞു.