ന്യൂഡൽഹി: പ്ലാസ്റ്റിക് മാലിന്യ നിർമാർജന നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കോക്കക്കോള, പെപ്‌സികോ, പതഞ്ജലി, ബിസ്‌ലരി എന്നിവരുൾപ്പെടെ വിവിധ പാനീയ കമ്പനികൾക്ക് പിഴ ചുമത്തി കേന്ദ്ര സർക്കാർ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് (സിപിസിബി) പിഴ ചുമത്തിയത്. കൊക്കക്കോള 50.66 കോടി രൂപയും ബിസ്‌ലെരി 10.75 കോടിയും പെപ്‌സി 8.7 കോടിയും പതഞ്ജലി ഒരു കോടി രൂപയും ആണ് പിഴയടക്കേണ്ടത്. തുക അടയ്‌ക്കാൻ 15 ദിവസത്തെ സമയമാണ് ബോർഡ് കമ്പനികൾക്ക് അനുവദിച്ചിരിക്കുന്നത്.
പതഞ്ജലിക്കും കൊക്കക്കോളക്കും പെപ്‌സിക്കും പിഴ ചുമത്തി കേന്ദ്രം - പെപ്‌സി
കൊക്കക്കോള 50.66 കോടി രൂപയും ബിസ്‌ലെരി 10.75 കോടിയും പെപ്‌സി 8.7 കോടിയും പതഞ്ജലി ഒരു കോടി രൂപയും ആണ് പിഴയടക്കേണ്ടത്.
![പതഞ്ജലിക്കും കൊക്കക്കോളക്കും പെപ്‌സിക്കും പിഴ ചുമത്തി കേന്ദ്രം fine on Coke Pepsi Bisleri Patanjali CPCB imposes fine Extended Producer Responsibility പതഞ്ജലി കൊക്കക്കോള പെപ്‌സി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10570518-76-10570518-1612953194050.jpg)
പതഞ്ജലിക്കും കൊക്കക്കോളക്കും പെപ്‌സിക്കും പിഴ ചുമത്തി കേന്ദ്രം
2018 ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് പിഴ ചുമത്തിയത്. വ്യവസ്ഥകൾക്കനുസൃതമായികമ്പനികൾ എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) നിറവേറ്റേണ്ടതുണ്ടെന്ന് സിപിസിബി ചെയർമാൻ ശിവ് ദാസ് മീന അറിയിച്ചു. പ്ലാസ്റ്റിക്ക് ഉപയോഗം നിയന്ത്രിക്കാൻ ഉൽപ്പാദകരുടെ മേൽ ഉത്തരവാദിത്വം ഏർപ്പെടുത്താൻ കേന്ദ്രം കൊണ്ടുവന്ന വ്യവസ്ഥകളാണ് ഇപിആർ.