ന്യൂഡൽഹി: ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയിൽ നിന്നും കൊവിഡ് വൈറസിൽ നിന്നും രക്ഷ നേടാമെന്ന് മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എം.പി പ്രഗ്യാ സിങ് താക്കൂർ. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കൊവിഡ് വരാത്തതെന്നും പ്രഗ്യ പറഞ്ഞു.
'ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പ്രതിഫലവും വാഗ്ദാനം ചെയ്ത് ചിലർ രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അവർക്ക് മാപ്പില്ല. എന്നാൽ ശിക്ഷ നൽകുന്നതെല്ലാം ദൈവമാണ്. എന്‍റെ വീട്ടിലിരുന്ന് ഞാൻ ജനങ്ങളെ സഹായിക്കുകയാണ്' എന്നും പ്രഗ്യാസിങ് പറഞ്ഞു.