ന്യൂഡല്‍ഹി :ക്രമസമാധാനപാലനത്തിനുപരിയായി കൊവിഡ് പ്രതിസന്ധിക്കിടെ മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ ഹെല്പ് ലൈന്‍ സേവനം ആരംഭിച്ച് ഡല്‍ഹി പൊലീസ്. കൊവിവാന് എന്നാണ് പദ്ധതിയുടെ പേര്. ഗ്രേറ്റർ കൈലാഷ് പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് ഹെല്പ് ലൈന്‍ സേവനം ആരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വീട്ടുജോലികൾക്കും മറ്റ് അവശ്യ കാര്യങ്ങൾക്കും പ്രശ്നങ്ങൾ നേരിടുന്നതിനാൽ മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനാണ് ഹെൽപ്പ് ലൈൻ (012- 26241077).
Also Read:കൊവിഡ് വ്യാപനം : 25 സംസ്ഥാനങ്ങള്‍ക്ക് 8923.8 കോടി രൂപ അനുവദിച്ച് കേന്ദ്രം