ന്യൂഡൽഹി:ഇന്ത്യ തദ്ദേശീയമായി നിർമിച്ച കൊവിഷീൽഡ് വാക്‌സിൻ 16 യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഇത് അന്താരാഷ്‌ട്ര യാത്രക്കാർക്ക് സന്തോഷ വാർത്തയാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദാർ പൂനെവാല.
എന്നിരുന്നാലും വിവിധ രാജ്യങ്ങളിലെ യാത്ര മാർഗനിർദേശങ്ങൾ വ്യത്യസ്‌തമാണെന്നും അതെല്ലാം ശ്രദ്ധയോടെ പഠിച്ച് പാലിക്കണമെന്നും അദ്ദേഹം യാത്രക്കാരോട് അഭ്യർഥിച്ചു.
യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും വാക്‌സിൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കൊവിഷീൽഡ് വാക്‌സിന്‍റെ വിഷയം യൂറോപ്യൻ യൂണിയനിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.