കേരളം

kerala

ETV Bharat / bharat

രാജ്യത്താകമാനം നല്‍കിയത് 25.87 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകള്‍ - കേന്ദ്ര ആരോഗ്യമന്ത്രാലയം

നിലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുള്ളത് 1.12 കോടി ഡോസുകള്‍.

Covid vaccine  Covid vaccine doses  central government  states and union territories  union health ministry  കൊവിഡ് വാക്‌സിൻ ഡോസ്  കൊവിഡ് വാക്സിൻ  കേന്ദ്ര ആരോഗ്യമന്ത്രാലയം  കേന്ദ്ര സര്‍ക്കാര്‍
രാജ്യത്താകമാനം നല്‍കിയത് 25.87 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകള്‍

By

Published : Jun 12, 2021, 7:03 PM IST

ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 25.87 കോടി വാക്സിൻ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കേന്ദ്രം ഇതുവരെ സൗജന്യ ചെലവ് വിഭാഗത്തിലൂടെയും നേരിട്ടുള്ള സംസ്ഥാന സംഭരണ ​​വിഭാഗത്തിലൂടെയും 25,87,41,810 ഡോസുകളാണ് നൽകിയിട്ടുള്ളത്. ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 24,76,58,855 ഡോസുകളാണ് ആകെ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍.

കൊവിഡ് വാക്സിന്‍റെ 1.12 കോടി ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഡോസുകള്‍ കൂടി നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ALSO READ: കൊവിഡ് അനുബന്ധ വസ്‌തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം

ABOUT THE AUTHOR

...view details