ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 29,35,04,820 കോടി വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം പഴാക്കിയതുൾപ്പെടെ ഇതുവരെ 26,36,26,884 വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു.
2.98 കോടിയിലധികം (2,98,77,936) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും അധികൃതർ പറഞ്ഞു.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 2,310ലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജ്യമായി നൽകും. കൊവിഡ് വാക്സിനേഷന്‍റെ ഫേസ് -3 സ്ട്രാറ്റജി 2021 മെയ് ഒന്ന് മുതലാണ് ആരംഭിച്ചത്.