ലക്‌നൗ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ രണ്ട് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ ദിവസമാണ് രണ്ട് പേർ കൊവിഡ് ബാധിച്ചയാളുടെ മൃതദേഹം റാപ്‌തി നദിയിലേക്ക് വലിച്ചെറിയുന്നതായുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. സിസായ് ഗട്ട് പാലത്തിന് മുകളിൽ നിന്നാണ് പ്രതികൾ മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ഇതുവഴി പോയ യാത്രക്കാരനാണ് ഇത് മൊബൈലിൽ പകർത്തിയത്. അതേസമയം എഫ്‌ഐആർ ചുമത്തിയവരുടെ വിവരം പുറത്ത് വിട്ടിട്ടില്ല.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു;രണ്ട് പേർക്കെതിരെ എഫ്‌ഐആർ - രണ്ട് പേർക്കെതിരെ എഫ്‌ഐആർ
സിസായ് ഗട്ട് പാലത്തിന് മുകളിൽ നിന്നാണ് പ്രതികൾ മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ഇതുവഴി പോയ യാത്രക്കാരനാണ് ഇത് മൊബൈലിൽ പകർത്തിയത്.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു;രണ്ട് പേർക്കെതിരെ എഫ്‌ഐആർ
ALSO READ:വിയറ്റ്നാമില്‍ പുതിയ കൊവിഡ് വകഭേദം,അത്യന്തം വിനാശകരമെന്ന് കണ്ടെത്തല്‍
അന്വേഷണത്തിൽ മൃതദേഹം സിദ്ദാർഥ് നഗർ ജില്ലയിലെ ഷോഹ്‌രാത് ഗർഹിലുള്ള പ്രേം നാഥ് മിശ്രയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് മെയ് 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28 ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കുടുംബത്തിന് കൈമാറിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.