ഇന്ത്യയിൽ 14,849 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു
155 രോഗികളാണ് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 14,849 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,54,533 ആയി. 155 രോഗികളാണ് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,339 ആയി. 24 മണിക്കൂറിൽ 15,948 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,03,16,786 ആയി. രാജ്യത്ത് ഇതുവരെ 15,82,201 പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.