ലണ്ടന്‍:കൊവിഡ് രോഗമുക്തി നേടി ഒമ്പത് മാസത്തിന് ശേഷവും ശരീരത്തിൽ ആന്‍റിബോഡി ഉയർന്നിരിക്കുമെന്ന് പഠനം. ഇറ്റലിയിലെ പാദുവ സർവകലാശാലയും ലണ്ടനിലെ ഇംപീരിയൽ കോളജും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. ഇറ്റലിയിലെ വോ നഗരത്തിൽ നിന്ന് 85 ശതമാനത്തിലധികം പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.
2020 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ശേഷം 2020 മെയ്, നവംബർ മാസങ്ങളിൽ വീണ്ടും പരീക്ഷണം നടത്തി. രോഗമുക്തി നേടി ഒമ്പത് മാസങ്ങൾക്ക് ശേഷവും 98.8 ശതമാനം ആൾക്കാരിലും ആന്‍റിബോഡിയുടെ അളവ് നിലനിൽക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. മൂന്ന് വ്യത്യസ്ത 'പരിശോധനകൾ' അല്ലെങ്കിൽ വൈറസിന്‍റെ വിവിധ ഭാഗങ്ങളോട് പ്രതികരിക്കുന്ന വ്യത്യസ്ത തരം ആന്‍റിബോഡികൾ ഉപയോഗിച്ചാണ് ഇവ ട്രാക്കുചെയ്തത്.