ന്യൂഡൽഹി: 24 മണിക്കൂറിനിടെ 25,20,820 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ ഇന്ത്യയിലെ ആകെ വാക്സിനേഷൻ 177 കോടി കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്‌ച രാത്രി രാവിലെ 7 മണി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഇതുവരെ 1,77,13,71,582 വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്കായി ഇതുവരെ 1,98,39,419 മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്. ദിവസത്തെ അന്തിമ റിപ്പോർട്ടിൽ വാക്‌സിനേഷന്‍റെ എണ്ണം ഇനിയും വർധിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ആകെ നൽകിയ മുൻകരുതൽ ഡോസുകളിൽ 41,51,565 ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കും 61,53,048 ഡോസുകൾ മുൻനിര തൊഴിലാളികൾക്കും 95,34,806 ഡോസുകൾ 60 വയസിനു മുകളിലുള്ളവർക്കുമാണ് നൽകിയിട്ടുള്ളത്. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് 5,46,03,726 ആദ്യ ഡോസ് കൊവിഡ് വാക്‌സിനും 2,65,33,036 രണ്ടാം ഡോസ് കൊവിഡ് വാക്‌സിനും നൽകി.