കേരളം

kerala

ETV Bharat / bharat

കുട്ടികൾക്കുള്ള വാക്‌സിന്‍: കൊവാക്‌സിന്‍ അന്തിമ അനുമതിയ്ക്ക്‌ സമയമെടുക്കും - covid 19

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിന്‍ പ്രതിരോധ മരുന്ന് പുറത്തിറക്കാന്‍ ഡി.സി.ജി.ഐ സമഗ്രമായി വിലയിരുത്തിയ ശേഷമേ അനുമതി ലഭിക്കുകയുള്ളൂ.

കൊവിഡ് വാക്‌സിന്‍  കൊവിഡ്  കൊവാക്‌സിന്‍  കുട്ടികൾക്കുള്ള വാക്‌സിന്‍  ഭാരത് ബയോടെക്ക്  covaxin  covid vaccine for children  Bharat Biotech  Drugs Controller General of India  covid 19  കോവിഡ്
കുട്ടികൾക്കുള്ള വാക്‌സിന്‍: കൊവാക്‌സിന്‍ അന്തിമ അനുമതിയ്ക്ക്‌ സമയമെടുക്കും

By

Published : Nov 8, 2021, 7:21 PM IST

ന്യൂഡൽഹി:കുട്ടികൾക്കുള്ള ഭാരത് ബയോടെക്കിന്‍റെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അന്തിമ അനുമതിയ്ക്ക്‌ സമയമെടുക്കും. ഇതൊരു സെൻസിറ്റീവ് വിഷയമാണ്. ഡാറ്റ മൂല്യനിർണയം നടക്കുന്നുവെന്നും ഡി.സി.ജി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട് മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് കൊവാക്‌സിന്‍ നല്‍കുന്നതിന് സബ്‌ജക്‌ട് എക്സ്പെർട്ട് കമ്മിറ്റി (എസ്‌.ഇ.സി) ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡി.ജി.സി.ഐ) ശുപാർശ നൽകിയിരുന്നു. ഡാറ്റ സമഗ്രമായി വിലയിരുത്തിയ ശേഷം മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നും ഡ്രഗ് റെഗുലേറ്റർ അധികൃതരുടെ കൂടുതൽ അനുമതികൾക്കായി കാത്തിരിക്കുകയാണെന്നും ഭാരത് ബയോടെക് ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.

ALSO READ:രണ്ടര വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

കുട്ടികൾക്കും കൗമാരക്കാർക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന കാര്യത്തിൽ ശാസ്‌ത്രീയ വശങ്ങളും വാക്‌സിന്‍ വിതരണവും പരിശോധിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് (സി.ടി.എഫ്) തലവന്‍ നേരത്തേ അറിയിച്ചിരുന്നു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എന്ന് മുതല്‍ ആരംഭിയ്ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.

മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായ കൊവാക്‌സിന്‍ കുട്ടികൾക്ക് നൽകുമ്പോള്‍ വാക്‌സിന്‍റെ സമഗ്രത പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും സി.ടി.എഫ് തലവന്‍ വി.കെ പോള്‍ പറഞ്ഞു.

ABOUT THE AUTHOR

...view details