ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിക്കേണ്ട കൗമാരക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. 15നും 18നും ഇടയിൽ പ്രായമുള്ള 7,40,57,000 പേരുണ്ടെന്ന് കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മൂന്ന് മുതല്‍ വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്സിന് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. അദ്ദേഹം സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി.