ന്യൂഡൽഹി: വാക്‌സിനേഷന്‍റെ ഏഴാം ദിനം രാജ്യത്ത് 2,28,563 ആളുകൾ വാക്‌സിൻ സ്വീകരിച്ചു. ആകെ വാക്‌സിനേഷൻ 12.7 ലക്ഷം കടന്നു. 6,230 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ഇതുവരെ എല്ലാ കേന്ദ്രങ്ങളിലുമായി 24,397 വാക്‌സിനേഷൻ സെഷനുകളാണ് രാജ്യത്ത് നടന്നത്.
വാക്‌സിനേഷന് ഏഴാം ദിനം; 2.2 ലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു - ആകെ വാക്‌സിനേഷൻ 12.7 ലക്ഷം
ആകെ വാക്‌സിനേഷൻ 12.7 ലക്ഷം കടന്നു
ഏഴാം ദിനം; 2.2 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ
ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ പദ്ധതി. ഇതുവരെ 267 പേർക്കാണ് വാക്‌സിനേഷന് ശേഷം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.